നീറ്റ് യു.ജി. പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്രമക്കേടുകളുടെ ഗുണംപറ്റിയവരെ വിലക്കുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു.
നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി പറയുന്നത്. ക്രമക്കേട് ആരോപണമുയര്‍ന്ന ഗോധ്ര, പട്ന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തി. ക്രമക്കേട് മൊത്തം പരീക്ഷാ പ്രക്രിയയെ ബാധിച്ചിട്ടില്ലെന്നും സുപ്രീം കോടതിയില്‍ എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗോധ്ര, പട്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും ക്രമക്കേട് നടത്തിയവരല്ല. വിദ്യാർഥികള്‍ക്ക് അസാധാരണമായി ഉയർന്ന മാര്‍ക്കോ കാര്യമായ വ്യത്യാസമോ ഇല്ലെന്നും എന്‍.ടി.എ വ്യക്തമാക്കി.