spiderman-delhi-arrest

TOPICS COVERED

വാഹനങ്ങളില്‍ പല തരത്തിലുള്ള അഭ്യാസപ്രകടനങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം ‍ഡല്‍ഹി ദ്വാരകയില്‍ കാറിന്‍റെ ബോണറ്റിലിരുന്ന നഗരം ചുറ്റിയയാളെ കണ്ട് നഗരവാസികള്‍ ഞെട്ടി. സാക്ഷാല്‍ ‘സ്പൈഡര്‍മാര്‍’, വലവിരിച്ച് രക്ഷപ്പെടുന്ന സ്പൈഡര്‍മാന്‍ ഒടുവില്‍ പൊലീസിന്‍റെ വലയിലും.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നജഫ്ഗഡ് സ്വദേശി ആദിത്യ (20) ആണ് സ്പൈഡർമാന്റെ വേഷത്തിൽ ബോണറ്റിലിരുന്നു നഗരം ചുറ്റിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് നടപടിയെടുക്കാന്‍ ആളുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രാഫിക് പൊലീസെത്തി ‘സ്പൈഡര്‍മാനെ’യും കാര്‍ ഓടിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.

അപകടകരമായ ഡ്രൈവിങ്, പുക സർട്ടിഫിക്കറ്റില്ല, സീറ്റ് ബെൽറ്റിട്ടില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മഹാവീര്‍ എന്‍ക്ലേവില്‍ നിന്നുള്ള പത്തൊന്‍പതുകാരനായ ഗൗരവ് സിങ് ആയിരുന്നു സ്പൈഡര്‍മാന്‍റെ ഡ്രൈവര്‍. ചുമത്തിയ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും 26,000 രൂപ പിഴയോ അല്ലെങ്കില്‍ തടവോ ലഭിക്കാനിടയുണ്ട്.

ENGLISH SUMMARY:

On receiving a complaint on social media about a car seen on Dwarka roads with a person dressed as Spiderman on its bonnet, the Delhi Traffic Police took action. Owner and driver of the vehicle have been prosecuted for dangerous driving, driving without a pollution certificate, and not wearing a seatbelt, with a possible maximum fine of Rs. 26,000 and/or imprisonment or both.