ബിഹാറിലെ ജഹനാബാദില്‍ സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. അതേസമയം, മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.