മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരുമായി സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയക്ക്ക് 99 ലക്ഷം പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇതിന് പുറമേ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന് ആറു ലക്ഷവും ഡയറക്ടര്‍ ഓഫ് ട്രെയിനിങിന് 3 ലക്ഷവും പിഴയിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 10 ന് എയർലൈൻ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് സംഭവം പുറത്താകുന്നത്. പരിശീലകനില്ലാതെ ട്രെയിനി പൈലറ്റാണ് മുംബൈയില്‍ നിന്നും -റിയാദിലേക്കുള്ള വിമാനം പറത്തിയത്. ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് ഇതിനെ ഡിജിസിഎ നോക്കിക്കാണുന്നത്. അന്വേഷണത്തില്‍ സുരക്ഷയെ സാരമായി ബാധിക്കുന്ന ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടായെന്നാണ് ഡിജിസിഎ പറയുന്നത്.
സംഭവത്തില്‍ ജൂലൈ 22 ന് എയര്‍ലൈനിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഒരു ക്യാപ്റ്റനെ വിമാനം പറത്താൻ കമ്പനി നിയോഗിക്കുകയായിരുന്നു എന്നാണ് കമ്പനി അറിയിച്ചത്. എന്നാല്‍ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഡിജിസിഎ എയര്‍ലൈനിന് പിഴ ചുമത്തിയത്.