Image: x.com/SachinGuptaUP/status

Image: x.com/SachinGuptaUP/status

ക്ഷീണം കൊണ്ട് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ വയോധികനെ ട്രെയിന്‍ നിര്‍ത്തി എഴുന്നേല്‍പ്പിച്ച് വിട്ട് ലോക്കോ പൈലറ്റ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്​രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്തയെന്നയാള്‍ സമൂഹ മാധ്യമമായ എക്സിലാണ് വിഡിയോ പങ്കുവച്ചത്. കുട ചൂടി കിടന്നുറങ്ങിയ വയോധികനെ എഴുന്നേല്‍പ്പിച്ച് വിട്ടതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നതെന്നും സമൂഹമാധ്യമ കുറിപ്പില്‍ പറയുന്നു. 

77,000ത്തോളം പേരാണ് വിഡിയോ ഇതിനകം എക്സില്‍ കണ്ടത്. പലരും ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയ്ക്കും ദയാപൂര്‍വമുള്ള ഇടപെടലിനെയും പ്രശംസിക്കുകയാണ്. 

ENGLISH SUMMARY:

Elderly man sleeps under umbrella on railway track in Uttar Pradesh.