manipur-jiribam

മണിപ്പുരില്‍ സായുധ കലാപം വീണ്ടും പടരുന്നു. ജിരിബാമില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗ്രാമങ്ങളില്‍ കടന്നുകയറിയും മലമുകളില്‍നിന്ന് സ്നൈപ്പര്‍ തോക്കുകള്‍ ഉപയോഗിച്ചുമാണ് ജിരിബാമില്‍ കുക്കികളും മെയ്തെയ്കളും ഏറ്റുമുട്ടുന്നത്. 

ജിരിബാമിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ മെയ്തെയ് വിഭാഗക്കാരാണ്. സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയെന്നും ആരോപണമുണ്ട്. സൈനിക നിലവാരത്തിലുള്ള അത്യാധുനിക ആയുധങ്ങളാണ് ഇരുസംഘങ്ങളും ഉപയോഗിക്കുന്നത്. 

റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നാലെ മണിപ്പുരില്‍ സംഘര്‍ഷ ബാധിതമായ മേഖലകളില്‍ വ്യോമ നിരീക്ഷണത്തിന് കരസേനയുടെ ഹെലികോപ്റ്റര്‍ വിന്യസിച്ചു. ചുരാചന്ദ്പുരില്‍ കുക്കികളുടെ മൂന്ന് ബങ്കറുകള്‍ സുരക്ഷാസേന കണ്ടെത്തി നശിപ്പിച്ചു. ഇന്നലെ മണിപ്പുരിന്‍റെ പ്രഥമ മുഖ്യമന്ത്രി മെയ്രാംബാം കൊയിരങ് സിങ്ങിന്‍റെ ബിഷ്ണുപുരിലെ വീടിനുേനരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

Fresh violence in Manipur’s Jiribam killed 5 people. Clashes between Kukis and Meitis communities continues.