bevco-revenue-29

TOPICS COVERED

ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവ്. പത്തു ദിവസത്തെ വില്‍പനയില്‍  കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴി‍ഞ്ഞ തവണയിത് 715 കോടി രൂപയുടേതായിരുന്നു വില്‍പന. ബാറുകളുടെ എണ്ണം 812 ആയി ഉയര്‍ന്നിട്ടും ഇത്തവണ മദ്യവില്‍പന കുറഞ്ഞു. എന്നാല്‍ ഉത്രാടം ദിനത്തില്‍ മാത്രം മദ്യവില്‍പന കൂടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 4 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇത്തവണ 124 കോടി രൂപയുടെ വില്‍പനയാണ് ഉത്രാട ദിനത്തില്‍ നടന്നത്.