TOPICS COVERED

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള തിരച്ചിലിനായി ഡ്രജർ ഗംഗാവലി പുഴയിൽ എത്തിച്ചു. ഇന്ന് രാത്രി ഡ്രജർ ഷിരൂരിൽ എത്തിച്ച് നാളെ തിരച്ചിൽ പുനരാരംഭിക്കാനാണ് നീക്കം. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്ന് പുലർച്ചെ കാർവാർ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഡ്രജർ രാവിലെ പത്തരയോടെ ഗംഗാവലി പുഴയിലെത്തിച്ചു. ഷിരൂരിലെ അപകടസ്ഥലത്തെക്ക് എത്തണമെങ്കിൽ രണ്ട് പാലങ്ങൾ മറികടക്കണം. വേലിയേറ്റ സമയത്ത് ഉയരം കുറഞ്ഞ മഞ്ജുഗുണി പാലം മറികടക്കുക ദുഷ്കരമാണ്. അതിനാൽ വൈകിട്ട് വേലിയിറക്കം വരെ കാത്തിരിക്കണം. ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ വേലിയേറ്റ സമയത്തായിരിക്കും തുടർന്നുള്ള യാത്ര. 

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് നാവികസേ ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. വൈകിട്ട് നാവികസേന വീണ്ടും പുഴയിൽ സോണാർ പരിശോധന നടത്തും. സാഹചര്യങ്ങൾ അനുകൂലമായാൽ നാളെത്തന്നെ തിരച്ചിൽ ആരംഭിക്കാനാണ് ശ്രമം. ഗംഗാവലി പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ മണ്ണും കല്ലുകളായിരിക്കും ഡ്രജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. 

ENGLISH SUMMARY:

Dredger reached Gangavali river and search will resume tomorrow in shirur