ബെംഗളൂരുവിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ പൂക്കളം അലങ്കോലമാക്കിയതില്‍ കേസ്. വീട്ടമ്മ നല്‍കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ക്കെതിരെയാണ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിയാണ് സിമി. ഫ്ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളമാണ് സിമി ചവിട്ടി നശിപ്പിച്ചത്. 

തന്നിസാന്ദ്രയിലെ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. ഒപ്പം താമസിക്കുന്നവര്‍ വിലക്കിയിട്ടും പൂക്കളം അലങ്കോലമാക്കുന്നതില്‍ നിന്ന് യുവതി പിന്‍മാറിയിരുന്നില്ല. റസിന്‍ഡന്‍റ്സ് അസോസിയേഷനും യുവതിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

‘നിങ്ങ​ള്‍ കാല് അവിടെ നിന്ന് മാറ്റൂ... പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ, ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങു‘ - ഇങ്ങനെ അടുത്ത് നിൽക്കുന്നയാൾ യുവതിയോട് പറയുമ്പോൾ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇടൂ, ഓരോന്ന് ചെയ്യുമ്പോള്‍ ഓർക്കണം‘. അപ്പാർട്ട്മെന്റിലെ എല്ലാവരെയും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോള്‍ ‘കൊണ്ടുപോയി കാണിക്ക്’ എന്നും യുവതി പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. 

ENGLISH SUMMARY:

The police have registered a case against a woman who destroyed the pookkalam created by children in a Bengaluru apartment.