darshan-actor

TOPICS COVERED

കൊല്ലപ്പെട്ട ആരാധകന്‍ രേണുക സ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുന്നതായി കന്നട സിനിമാ താരം ദര്‍ശന്‍. രേണുക സ്വാമിയുടെ കൊലപാതക കേസല്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്. ജയില്‍ അധികൃതരോടാണ് രേണുക  സ്വാമി തന്റെ സ്വപ്നങ്ങളില്‍ വരിയാണെന്നും വേട്ടയാടുകയാണെന്നം ദര്‍ശന്‍ പറഞ്ഞത്. 

രാത്രികളില്‍ ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നത് കേട്ടതായി ജയില്‍ അധികൃതരും പറയുന്നു. സെല്ലില്‍ തനിച്ചായതിനാല്‍ ഏറെ ഭയന്നാണ് കഴിയുന്നതെന്നാണ് ദര്‍ശന്‍ ജയില്‍ അധികൃതരെ അറയിച്ചത്. രേണുക സ്വാമിയുടെ പ്രേതം വേട്ടയാടുന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ ദര്‍ശന്റ ഭാര്യ ക്ഷേത്രങ്ങളില്‍ പല വഴിപാടുകളും നടത്തി. 

ആദ്യം ദര്‍ശനെ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം ബെംഗളൂരുവിലെ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ താരത്തിന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബെല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു. ബെല്ലാരി ജയിലില്‍ ദര്‍ശന് കോടതി അനുവദിച്ചിട്ടുള്ള സൗകര്യങ്ങള്‍ മാത്രമാണ് നല്‍കുന്നത്. 

പുറം വേദനയുണ്ടെന്ന് ദര്‍ശന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ജയിലില്‍ എത്തി പരിശോധിച്ചിരുന്നു. താരത്തിന് ശസ്ത്രക്രിയ വേണ്ടിവന്നേക്കും എന്നാണ് ഡോക്ടര്‍ അറിയിച്ചത്. ആരോഗ്യനില കൂടി കണക്കിലെടുത്ത് തന്നെ ബെംഗളൂരു ജയിലിലേക്ക് മാറ്റണം എന്നാണ് ദര്‍ശന്റെ ആവശ്യം. 

ENGLISH SUMMARY:

Kannada film star Darshan says the ghost of slain fan Renuka Swamy is haunting the jail. Darshan, who was arrested in Renuka Swamy's murder case, is now in Bellary Jail.