TOPICS COVERED

കര്‍വ ചൗത്തിന് ഭര്‍ത്താവ് വീട്ടിലെത്താന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ യുവതി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി.മനംനൊന്ത ഭര്‍ത്താവ് പിന്നാലെ ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്​പുരിലാണ് സംഭവം.

ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായി രാവിലെ മുതല്‍ വ്രതം നോറ്റ് കാത്തിരിക്കുകയായിരുന്നു മോണിക്ക. വ്രതം അവസാനിപ്പിക്കുന്ന സമയം കഴിഞ്ഞിട്ടും ഭര്‍ത്താവായ ഘനശ്യാം വീട്ടിലെത്തിയില്ല.ഇതോടെ മുപ്പത്തിയഞ്ചുകാരിയായ മോണിക്ക കടുത്ത നിരാശയിലായി. 

രാത്രി വൈകി ഘനശ്യാം വീട്ടിലെത്തിയപ്പോള്‍ ഇതേചൊല്ലി ഇരുവരും തമ്മില്‍ വാഗ്വാദമായി. വഴക്കിനെ തുടര്‍ന്ന് മോണിക്ക വീട്ടില്‍ നിന്നിറങ്ങിപ്പോയി.പിന്നാലെ ഘനശ്യാം ഓടിയെത്തിയെങ്കിലും മോണിക്ക ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഘനശ്യാം തന്‍റെ സഹോദരനെ വാട്സാപ്പ് സന്ദേശം വഴി വിവരങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. 

സന്ദേശം കണ്ട് സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. നെറ്റ്​വര്‍ക്ക് മാര്‍ക്കറ്റിംങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു ഘനശ്യാം. 15 വര്‍ഷം മുന്‍പാണ് ഘനശ്യാമും മോണിക്കയും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ENGLISH SUMMARY:

Woman jumps before train as husband arrives late on Karwa-Chauth, he too dies by hanging himself