തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ‌‌ ആദ്യ സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ തുടങ്ങി. സമ്മേളനത്തിനെത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. മെഡിക്കൽ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമ്മേളന വേദിയിലെ 90 ശതമാനം സീറ്റുകളും ഉച്ചയോടെ നിറഞ്ഞിരുന്നു. പ്രവർത്തകരോട് ശാന്തരാകാൻ പാർട്ടി സെക്രട്ടറി ബുസി ആനന്ദ് ആവശ്യപ്പെട്ടു.ta

ചെന്നൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ വിഴുപുരത്തെ വിക്രവാണ്ടിയിലാണ് സമ്മേളനം.  തമിഴ്‌നാട്, കേരളം, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 3,00,000 ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡുകളിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. 

ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ഉളുന്തൂർപ്പെട്ടിൽ വച്ച് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടം. ട്രിച്ചിയിൽ നിന്ന് വന്ന പ്രവർത്തകരാണ് അപകടത്തിൽപ്പെട്ടത്. താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

ENGLISH SUMMARY:

120 workers collapse at TVK conference at Villupuram.