chennai-temple

TOPICS COVERED

ചെന്നൈ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അന്നദാനത്തിനിടെ പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നു. ക്ഷേത്ര ചടങ്ങുകളില്‍ സ്ഥിരം സാന്നിധ്യമായ ദേവനെയ് എന്നുപേരുള്ള ആനയാണ് രണ്ടു പേരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. പാപ്പാന്‍ ഉദയകുമാറും ബന്ധു ശിശുപാലനും ആനയ്ക്ക് പഴം നല്‍കുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

elephant-chennai

അതേസമയം പഴം  നല്‍കിയതിനു പിന്നാലെ ആനക്കൊപ്പം നിന്ന് ശിശുപാലന്‍ തുടര്‍ച്ചയായി സെല്‍ഫിയെടുത്തതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കന്യാകുമാരി ജില്ലയിലെ പളുകൽ സ്വദേശിയായ ശിശുപാലൻ വിമുക്ത ഭടനാണ്. ശിശുപാലന്റെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു ഉദയകുമാര്‍.  എന്നാല്‍ രോഷം പൂണ്ടുനിന്ന ആന പാപ്പാനെന്ന പരിഗണനയില്ലാതെ ഉദയകുമാറിനെയും തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ചിവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

കൊല്ലപ്പെട്ട ഉദയകുമാർ വർഷങ്ങളായി തിരുച്ചന്തൂരിലാണു താമസിക്കുന്നത്. മരിച്ച ശിശുപാലന്റെ അടുത്ത ബന്ധുവാണ് ഉദയകുമാർ. ഉദയകുമാറിനെ കാണാനാണു ശിശുപാലൻ തിരുച്ചെന്തൂരിലേക്കു പുറപ്പെട്ടത്. രണ്ടുപേരെ കൊലപ്പെടുത്തിയ ദേവനെയ് ക്ഷേത്രത്തിലെ ആചാരങ്ങളിലും ചടങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു. 

Google News Logo Follow Us on Google News

Choos news.google.com
Tiruchendur temple, mahout and relative killed by elephant:

Mahout and relative were killed by elephant while they were giving food at Tiruchendur Subrahmanyaswamy Temple in Chennai. An elephant named Devanei, who is a regular presence in temple ceremonies, killed two people.