ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് ദേവസ്വങ്ങളും പൂരപ്രേമികളും. നിയമവശങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ റിവ്യൂപെറ്റീഷൻ കോടതിക്ക് മുമ്പാകെ വയ്ക്കുമെന്ന് എന്ന് പ്രതീക്ഷിക്കുന്നതായി തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ . സർക്കാരിന്റെ ഭാഗത്തുനിന്ന് റിവ്യ പെറ്റീഷൻ കോടതിക്ക് മുൻപാകെ വെക്കും എന്ന് പ്രതീക്ഷിക്കുനെന്ന് എംഎൽഎ പി ബാലചന്ദ്രൻ പ്രതികരിച്ചു.
ഇന്നലെയാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ മാർഗ്ഗരേഖ പുറത്തുവന്നത്. പൊതുവഴിയിൽ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള ഒരു പരിപാടിയും പാടില്ല. തുടർച്ചയായി മൂന്നു മണിക്കൂറിലധികം ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. സ്ഥല സൗകര്യത്തിനനുസരിച്ച് എഴുന്നുള്ളിപ്പിനുള്ള ആനകളുടെ എണ്ണം നിയന്ത്രിക്കണമെന്നും മാർഗരേഖയിലുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിർദേശം അനുസരിച്ച് പൂരം എഴുന്നള്ളിപ്പ് നടക്കില്ലെന്ന് പൂരപ്രേമി സംഘം. തൃശ്ശൂരിലെ പൂരത്തെ അട്ടിമറിക്കാൻ വിദേശ ശക്തികൾ ഗൂഢാലോചന നടത്തുന്നതായും പൂരപ്രേമി സംഘം ആരോപിക്കുന്നു.