security-forec

TOPICS COVERED

സുരക്ഷാ സേനകളുടെ ശക്തമായ ഇടപെടലില്‍ മണിപ്പുരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവ്. മൂന്ന് ജില്ലകളിൽ കർഫ്യുവിൽ ഇളവ് അനുവദിച്ചു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നവരെ അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് ആവര്‍ത്തിച്ചു. 

 

ജിരിബാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍  തിങ്കഴാഴ്ച ഒരു യുവാവ് കൊല്ലപ്പെട്ടത് ഒഴിച്ചാല്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിന് നേരിയ ശമനമുണ്ട്. ഇംഫാലില്‍ കരസേനയും അസം റൈഫിള്‍സും ഫ്ലാഗ് മാര്‍ഗ് നടത്തി. ദേശീയപാതകള്‍ വഴി ചരക്ക് ഗതാഗതം സുഗമമായി നടക്കുന്നു. ആളുകള്‍ക്ക് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്ചിങ്‌ ജില്ലകളിൽ കര്‍ഫ്യുവില്‍ ഇളവ് അനുവദിച്ചു. 

ഇംഫാലില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിവിധ മെയ്തെയ് സംഘടനകളുടെ പ്രതിഷേം ശക്തമായി തുടരുകയാണ്. കുക്കികൾക്കെതിരായ നടപടികൾ അറിയിക്കണമെന്ന മെയ്തെയ് പൗരസംഘടനയുടെ മുന്നറിയിപ്പ് വീണ്ടും ആശങ്കയ്ക്ക് കാരണമായി. 

24 മണിക്കൂറിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ എല്ലാ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫിസുകളും താഴിട്ട് പൂട്ടുമെന്നാണ് പൗരസംഘടനകളുടെ ഏകോപന സമിതിയായ കൊകോമിയുടെ മുന്നറിയിപ്പ്. നിരപരാധികളെ കൊല്ലുന്ന കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

മണിപ്പുരുമായുള്ള അതിര്‍ത്തി അസം അടച്ചതിനെത്തുടര്‍ന്ന് മറ്റൊരു അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡും കനത്ത ജാഗ്രതയിലായി. നാഗാലാന്‍ഡ് മുഖ്യമന്ത്രിയും സംഘവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍‌ ഡല്‍ഹിയിലെത്തി. 

ENGLISH SUMMARY:

Tensions ease in Manipur curfew relaxed in three districts.