ranchi-police

TOPICS COVERED

ജോലി ഇറച്ചിവെട്ട്, ജോലി ചെയ്യുന്ന അതേ ലാഘവത്തോടെ പങ്കാളിയെയും വെട്ടിമുറിച്ച വാര്‍ത്തയാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും പുറത്തുവരുന്നത്. കന്തി ജില്ലയിലാണ് സംഭവം.  25കാരനായ നരേഷ് ബാങ്ക്ര പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷമാണ് ശരീരം അന്‍പതോളം കഷ്ണങ്ങളാക്കി വനമേഖലയില്‍ ഉപേക്ഷിച്ചത്. ജോര്‍ദാഗില്‍ തെരുവുനായകള്‍ കടിപിടികൂടിയതു കണ്ട നാട്ടുകാരാണ് മനുഷ്യന്റെ ശരീരഭാഗങ്ങളാണെന്ന് മനസിലാക്കി പൊലീസിനെ അറിയിച്ചത്. ജരിയാഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന മേഖലയാണിത്.

കൊലപാതകം നടന്ന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി 24കാരിയായ യുവതിക്കൊപ്പമാണ് ബാങ്ക്ര താമസിച്ചിരുന്നത്. തമിഴ്നാട്ടിലാണ് ഈ യുവതിക്കൊപ്പം താമസിച്ചിരുന്നത്.എന്നാല്‍ ഇടക്കിടെ റാഞ്ചിയിലെത്തുന്നതായും റാഞ്ചിയിലുള്ള മറ്റൊരു യുവതിയെ വിവാഹം ചെയ്തതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ പങ്കാളി അറിഞ്ഞിരുന്നില്ല. നവംബര്‍ 8ന് കന്തിയിലെത്തിയ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മടിച്ച ബാങ്ക്ര നേരെ വനമേഖലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

കന്തി ഇന്‍സ്പെക്ടര്‍ അശോക് കുമാറാണ് ഈ കേസ് അന്വേഷിക്കുന്നത്. കോഴിയിറച്ചി വെട്ടിനുറുക്കുന്നതില്‍ വൈദഗ്ധ്യമുള്ള വ്യക്തിയാണ് പ്രതിയെന്ന് അശോക് കുമാര്‍ പറയുന്നു. തമിഴ്നാട്ടിലാണ് ഇറച്ചിവെട്ടുകാരനായി ജോലി ചെയ്യുന്നത്. കാട്ടുമൃഗങ്ങള്‍ക്ക് കഴിക്കാനായാണ് തന്റെ പങ്കാളിയുടെ ശരീരം വെട്ടിനുറുക്കി വനമേഖലയില്‍ ഉപേക്ഷിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. 24ാം തിയ്യതിയാണ് ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നത്. 

വിവാഹിതനായെന്ന വിവരം പങ്കാളി അറിഞ്ഞാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ അതിഭീകരമായിരിക്കുമെന്ന് തോന്നിയതിനാലാണ് ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്നും യുവതിക്കൊപ്പം കന്തിയിലെത്തിയ ബാങ്ക്ര ഓട്ടോറിക്ഷയില്‍ കയറി, വീട്ടില്‍ നിന്നും ആയുധങ്ങളെടുത്ത ശേഷം വനമേഖലയിലേക്ക് പോവുകയായിരുന്നു. വനമേഖലയില്‍വച്ച് ബലാത്സംഗം ചെയ്തശേഷം യുവതിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരം അന്‍പതോളം കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. ബാങ്ക്രക്കൊപ്പം ജീവിക്കാന്‍ റാഞ്ചിയിലേക്ക് പോവുകയാണെന്ന് യുവതി അമ്മയെ വിളിച്ചുഅറിയിച്ചിരുന്നു. വനമേഖലയില്‍ നിന്നും യുവതിയുടെ ബാഗും ആധാര്‍കാര്‍ഡും ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. 

Google News Logo Follow Us on Google News

Choos news.google.com