യുവ തലമുറ ഓണ്‍ലൈനില്‍ മുഴുകിയിരിക്കുകയാണന്നു കുറ്റപ്പെടുത്തുന്നവരെ തിരുത്തുകയാണു ബെംഗളുരു മലയാളീസെന്ന കൂട്ടായ്മ. വൃദ്ധസദനത്തില്‍ ക്രിസ്മസ് ആഘോഷമൊരുക്കിയാണു ഐ.ടി.മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു പ്രാമുഖ്യമുള്ള കൂട്ടായ്മ വേറിട്ട മാതൃക തീര്‍ക്കുന്നത്.
നാട്ടിലേതുപോലെ ഒരു കാരള്‍ ബെംഗളുരു മലയാളിക്ക് അന്യമാണ്.വിപുലമായ ക്രിസ്മസ് ആഘോഷമൊന്നും ഉദ്യാന നഗരിയിലില്ല. ആ സങ്കടം മാറ്റാനാണ് ഈ ചെറുപ്പക്കാര്‍ ഒത്തുകൂടിയിരിക്കുന്നത്.ബെന്നാര്‍കട്ട റോഡിലെ ലൂര്‍ദ് എജ് ഹോമിലെ ആരോരുമില്ലാത്തവരുടെ മുഖത്ത് പുഞ്ചിരി വരുത്തിയായിരുന്നു ആഘോഷം
സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ പരസ്പരം അറിഞ്ഞെത്തിയവരാണ് ബെംഗളുരു മലയാളീസെന്ന പേരില്‍ ഒത്തുകൂടിയത്. ജാതി മത സംഘടനാ വ്യത്യാസമില്ലാതെ ഒന്നിച്ചിരിക്കാനും ആഘോഷിക്കാനും ഇടം ഒരുക്കുയാണ് കൂട്ടായ്മ.