AI generated image

TOPICS COVERED

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം ഏറ്റവുമധികം വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്. രാത്രി പത്തിനും പതിനൊന്നിനും ഇടയിലുള്ള സമയത്താണ് കോണ്ടത്തിന് ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ തന്നെ ഫ്ലേവേഡ് കോണ്ടങ്ങള്‍ക്കാണ് ആവശ്യക്കാരേറെയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്ടത്തിന് പുറമെ രാത്രിയില്‍ ബെംഗളൂരുവില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍കുറെയ്ക്കുമാണെന്നും കമ്പനി വ്യക്തമാക്കുന്നു. 

പ്രതീകാത്മക ചിത്രം (AI Image)

അടിവസ്ത്രങ്ങളുടെ വില്‍പനയിലും ബെംഗളൂരു മുന്നിലാണ്. ഹൈദരാബാദിലും മുംബൈയിലുമുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രം എത്തിച്ച് നല്‍കിയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പൂജ സാധനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എന്നിവയും വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റമാര്‍ട്ടിലൂടെ വാങ്ങിക്കൂട്ടി. 

രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 1.8 മടങ്ങ് ഓര്‍ഡറുകളാണ് വൈനും, ഷോട്ട് ഗ്ലാസുകള്‍ക്കും ദീപാവലി സീസണില്‍ മാത്രം ബെംഗളൂരുവില്‍ നിന്ന് ലഭിച്ചതെന്നും കണക്കുകള്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം ടൂത്ത് ബ്രഷുകള്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി വാങ്ങിയതും ബെംഗളൂരു നിവാസികള്‍ തന്നെ. 

ഹൈദരാബാദും ഡല്‍ഹിയുമാണ് ബെംഗളൂരുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് നഗരങ്ങള്‍. ബിരിയാണിയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോയ ഭക്ഷണമെന്നും ബെംഗളൂരുനിവാസിയായ ഒരാള്‍ 49,900 തവണയാണ് പാസ്ത കഴിഞ്ഞ വര്‍ഷം വാങ്ങിയതെന്നും സ്വിഗ്ഗി വെളിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Bengaluru tops the sales of flavored condoms and underwear. Swiggy also revealed that condom sales saw a steep increase between 10 PM and 11 PM. Here’s what the Swiggy Instamart 2024 report revealed in details.