Image: X

Image: X

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് സ്ത്രീകള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കുംതിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ജനുവരി 10 മുതൽ 19 വരെ നടക്കുന്ന വൈകുണ്ഠ ദ്വാര ദർശൻ പരിപാടിക്ക് ടോക്കൻ എടുക്കാൻ വന്നവരാണ് അപകടത്തില്‍പ്പെട്ടത്. അന്വേഷണത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശംനല്‍കിയിട്ടുണ്ട്. 

 
ENGLISH SUMMARY:

A stampede at the Tirupati temple's Vaikuntha Ekadashi token counter claimed four women’s lives and injured several others.