In this handout photo provided by the Indian Coast Guard and Survival International and taken on December 28, 2004, a man with the Sentinelese tribe aims his bow and arrow at an Indian Coast Guard helicopter as it flies over North Sentinel Island in the Andaman Islands, in the wake of the 2004 Indian Ocean tsunami. - Members of one of the world's last tribes untouched by modern civilisation have killed an American who ventured illegally onto their remote island, Indian police said November 22, 2018. (Photo by Handout / various sources / AFP) / -----EDITORS NOTE --- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / INDIAN COAST GUARD / SURVIVAL INTERNATIONAL " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

In this handout photo provided by the Indian Coast Guard and Survival International and taken on December 28, 2004, a man with the Sentinelese tribe aims his bow and arrow at an Indian Coast Guard helicopter as it flies over North Sentinel Island in the Andaman Islands, in the wake of the 2004 Indian Ocean tsunami. - Members of one of the world's last tribes untouched by modern civilisation have killed an American who ventured illegally onto their remote island, Indian police said November 22, 2018. (Photo by Handout / various sources / AFP) / -----EDITORS NOTE --- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / INDIAN COAST GUARD / SURVIVAL INTERNATIONAL " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS

നിരോധിത ദ്വീപായ നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും മിഖായെലോ വിക്തര്‍വിച് പൊലിക്കോവ് എന്ന 24കാരനാണ് മാര്‍ച്ച് 31ന് സിഐഡികളുടെ പിടിയിലായത്. ഒരു രേഖകളുമില്ലാതെയാണ് സംരക്ഷിത ആദിവാസികള്‍ പാര്‍ക്കുന്ന ദ്വീപിലേക്ക് യുവാവ് കടന്നുകയറാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

FILE   In this Nov. 14, 2005 file photo, clouds hang over the North Sentinel Island, in India's southeastern Andaman and Nicobar Islands. An American is believed to have been killed by an isolated Indian island tribe known to fire at outsiders with bows and arrows, Indian police said Wednesday, Nov. 21, 2018.
Police officer Vijay Singh said seven fishermen have been arrested for facilitating the American's visit to North Sentinel Island, where the killing apparently occurred. Visits to the island are heavily restricted by the government. (AP Photo/Gautam Singh, File)

FILE In this Nov. 14, 2005 file photo, clouds hang over the North Sentinel Island, in India's southeastern Andaman and Nicobar Islands. An American is believed to have been killed by an isolated Indian island tribe known to fire at outsiders with bows and arrows, Indian police said Wednesday, Nov. 21, 2018. Police officer Vijay Singh said seven fishermen have been arrested for facilitating the American's visit to North Sentinel Island, where the killing apparently occurred. Visits to the island are heavily restricted by the government. (AP Photo/Gautam Singh, File)

ആദിവാസികള്‍ക്ക് നല്‍കാന്‍ കോളയും തേങ്ങയും!

മാര്‍ച്ച് 26ന് പോര്‍ട്ട് ബ്ലെയറിലെത്തിയ പൊലിക്കോവ് കുര്‍മ ദേരാ തീരം വഴിയാണ് നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിലേക്ക് കടക്കാന്‍ നോക്കിയത്.  മാര്‍ച്ച് 29ന് പുലര്‍ച്ചെ ഒരുമണിയോടെ പൊലിക്കോവ് കുര്‍മ ദേര  ബീച്ചില്‍ നിന്നും ബോട്ടില്‍ കയറി നോര്‍ത്ത് സെന്‍റിനലിലേക്ക് തിരിച്ചു. സെന്‍റിനലുകള്‍ക്ക് നല്‍കാന്‍ ബോട്ടില്‍ ഒരു തേങ്ങയും കോളയും ഇയാള്‍ കരുതിയിരുന്നുവെന്നും പൊലീസ് പറയുന്നു. രാവിലെ പത്തുമണിയോടെ പൊലിക്കോവ് നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന്‍റെ വടക്കന്‍ തീരത്ത് എത്തി. ബൈനോക്കുലറിലൂടെ നോക്കിയെങ്കിലും ദ്വീപുവാസികളെ ആരെയും കണ്ടെത്താനായില്ല. ഒരു മണിക്കൂര്‍ നേരം അവിടെ കാത്തുനിന്ന പൊലിക്കോവ് ചൂളമടിച്ചും കൂക്കി വിളിച്ചും ആളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആരെയും കണ്ടില്ല. ഒടുവില്‍ കയ്യില്‍ കരുതിയ കോളയും തേങ്ങയും തീരത്ത് വച്ച ശേഷം അവിടെ നിന്നുള്ള മണ്ണിന്‍റെ സാംപിളും താന്‍ ദ്വീപിലെത്തിയതിന്‍റെ വിഡിയോയും ചിത്രീകരിച്ച് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

us-man-island

എ.ഐ ജനറേറ്റഡ് ചിത്രം.

വഴിയെല്ലാം മനഃപാഠമാക്കി പൊലിക്കോവ്

ഉച്ചയ്ക്ക് ഒരുമണിയോടെ ബോട്ടില്‍ തിരികെ കുര്‍മ ദേരയിലേക്ക് തിരിച്ച പൊലിക്കോവ് വൈകുന്നേരം ഏഴുമണിയോടെ തീരത്തെത്തി. മല്‍സ്യത്തൊഴിലാളികളാണ് പൊലിക്കോവിനെ കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്തിനാണ് പൊലിക്കോവ് ആന്‍ഡമാനിലെത്തിയതെന്നും എന്താണ് ഇവിടെ തങ്ങിയതിന്‍റെ ഉദ്ദേശമെന്നുമടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലിക്കോവ് താമസിച്ച ഹോട്ടല്‍ അധികൃതരെയും പൊലീസ് ചോദ്യം ചെയ്തു.

കൃത്യമായ ആസൂത്രണത്തോടെയാണ് പൊലിക്കോവ് നോര്‍ത്ത് സെന്‍റിനലിലേക്ക് തിരിച്ചതെന്ന് പൊലീസ് പറയുന്നു. പ്രാദേശിക വര്‍ക്ഷോപ്പില്‍ നിന്നും ബോട്ടില്‍ മോട്ടോര്‍ ഘടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കടലിലെ സ്ഥിതിഗതികളെ കൃത്യമായി നിരീക്ഷിച്ചും പഠിച്ചും തിരമാലകള്‍ കുറവുള്ള സമയം മനസിലാക്കിയും കുര്‍മ ദേര ബീച്ചില്‍ നിന്നും നോര്‍ത്ത് സെന്‍റിനലിലേക്ക് പോകാനുള്ള എളുപ്പമാര്‍ഗവും വരെ പൊലിക്കോവ് മനപ്പാഠമാക്കിയിരുന്നുവെന്നും ഡിജിപി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. യാത്രയില്‍ യുവാവ് ജിപിഎസ് സംവിധാനം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ദ്വീപിലെത്തുന്നത് ഇതാദ്യമല്ല

യുക്രൈയ്ന്‍ വംശജനാണ് പൊലിക്കോവിന്‍റെ പിതാവ്. ആന്‍ഡമാനിലേക്ക് ഇതാദ്യമായല്ല പൊലിക്കോവ് എത്തുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഗോ പ്രൊ ക്യാമറയില്‍ നിന്ന് നോര്‍ത്ത് സെന്‍റിനല്‍ ദ്വീപിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. ജനുവരിയില്‍ ആന്‍ഡമാനിലെത്തിയ പൊലിക്കോവ് ബാറാതാങ് ദ്വീപിലെത്തുകയും അനധികൃതമായി ജറാവാ ആദിവാസികളുടെ വിഡിയോ ചിത്രീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 

പൊലിക്കോവിനെതിരെ 1946 ലെ വിദേശി നിയമം അനുസരിച്ചും ആന്‍ഡമാന്‍– നിക്കോബാര്‍ ദ്വീപ് (പ്രൊട്ടക്ഷന്‍ ഓഫ് അബോര്‍ജിനല്‍ ട്രൈബ്സ്) നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്.  പൊലിക്കാവിനെ അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തര മന്ത്രലയം വഴി വിദേശകാര്യ മന്ത്രാലയത്തെയും യുഎസ് എംബസിയെയും അറിയിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ആരാണ് സെന്‍റിനലുകള്‍? നോര്‍ത്ത് സെന്‍റിനല്‍ ദ്വീപില്‍ താമസിക്കുന്ന സെന്‍റിനലുകളെ അതീവ ദുര്‍ബല ആദിവാസി വിഭാഗമായാണ് കണ്ടുവരുന്നത്. പുറത്ത് നിന്നെത്തുന്നവരോട് ശത്രുതാപരമായാണ് പൊതുവെ സെന്‍റിനലുകള്‍ പെരുമാറുന്നത്. ഉപദ്രവിക്കാനെത്തുന്നവരാണെന്ന ഭയത്തിലുള്ള സെന്‍റിനലുകളുടെ പ്രതിരോധത്തില്‍ മുന്‍പ് അതിക്രമിച്ച ്കയറാന്‍ ശ്രമിച്ച പലരും കൊല്ലപ്പെട്ടിട്ടുണ്ട്. 2018 നവംബറില്‍ ദ്വീപിലേക്ക് അതിക്രമിച്ച് കയറിയ ക്രിസ്ത്യന്‍ മിഷണറിയായ ജോണ്‍ ചൗവിനെ സെന്‍റിനലുകള്‍ കൊലപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

A 24-year-old American, Mikhailo Polikov, was arrested for illegally attempting to access the restricted North Sentinel Island. He carried a coconut and cola as offerings for the Sentinelese tribe.