ഹിമാചല്‍ പ്രദേശിലെ കസോളില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 31 പേര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ നാലുമണിയോടെയാണ് പാര്‍വതി വാലിക്ക് സമീപം അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും നെര്‍ചൗക്ക് മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതിനായി മാറ്റി. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആറുപേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട് മറ്റുള്ളവരെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചുവെന്നും അഡീഷനല്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. അപകടമുണ്ടായതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയുമടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അപകടത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.