TOPICS COVERED

മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നൊരു ശില്പ പ്രദർശനം. രാജ രവി വർമപുരസ്കാര ജേത്രിയായ അനില ജേക്കബ് ഒരുക്കിയ അനിലം എന്ന ശില്പ പ്രദർശനം കലാ ആസ്വാദകർക്ക് പുതു ആസ്വാദന അനുഭവമാണ്. ആലുവ ചാലയ്ക്കലിലെ വീട്ടിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ലോഹത്തിനൊപ്പം മരവും ചേർത്ത് നിർമിച്ചവയാണ് ശില്പ ങ്ങൾ. പല വലിപ്പത്തിലുള്ളവ. അബ്സ്ട്രാക്ട് രീതിയിലാണ് നിർമിതി. 

കലാ- സാംസ്കാരിക രംഗത്തെ നിരവദിപ്പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശില്പ കലാരംഗത്തെ പെൺ അടയാളപ്പെടുത്തലാണ് അനില ജേക്കബിൻ്റെ ശില്പങ്ങൾ.