kuzhivazhi-campaign-firstda
  • ഏറ്റവും തല്ലിപ്പൊളി റോഡിന് 'കുഴി രത്ന' പുരസ്കാരം
  • രണ്ടാമത്തെ തല്ലിപ്പൊളി റോഡിന് 'കുഴിശ്രീ' പുരസ്കാരം
  • നാട്ടിലെ തല്ലിപ്പൊളി റോഡില്‍ നിന്ന് നിങ്ങള്‍ക്കും സെല്‍ഫി വിഡിയോ അയയ്ക്കാം

സംസ്ഥാനത്തെ ഏറ്റവും തല്ലിപ്പൊളി റോഡ് തേടി മനോരമന്യൂസിന്‍റെ യാത്ര. ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ റോഡ് റിയാലിറ്റി ഷോയാണിത്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടുന്നതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനോരമന്യൂസ് റിപ്പോര്‍ട്ടര്‍മാരായ സനകന്‍ വേണുഗോപാലും ദേവിക രാജേന്ദ്രനും സഞ്ചരിക്കുന്നു. രസകരമായ മല്‍സരങ്ങൾ സംഘടിപ്പിച്ച സമ്മാനങ്ങൾ വിതരണം ചെയ്താണ് 'കുഴിവഴി ജാഥയുടെ കടന്നുപോക്ക്. മത്സരങ്ങൾ യാത്രയുടെ അവസാനം കേരളത്തിലെ ഏറ്റവും തല്ലിപ്പൊളി റോഡിന് 'കുഴിരത്ന' പുരസ്കാരവും രണ്ടാമത്തെ തല്ലിപ്പൊളി റോഡിന് 'കുഴിശ്രീ' പുരസ്കാരവും സമ്മാനിക്കും. നാട്ടിലെ തല്ലിപ്പൊളി റോഡുകളിൽ നിന്ന് സെൽഫി വിഡിയോകളുമായി ജനങ്ങൾക്കും ജാഥയിൽ അണിചേരാം. ആ റോഡുകളും പുരസ്കാരത്തിന് പരിഗണിക്കപ്പെടും. 

ENGLISH SUMMARY:

Manoramanews campaign to show the deplorable condition of roads in Kerala. The 'Kuzhi Ratna' award will be given to the worst road in Kerala, and the 'Kuzhi Sri' award will be given to the second worst road. People can participate in the campaign by sending selfie videos from the roads.