മലയാള മനോരമ കോഴിക്കോട് ഒരുക്കുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ അക്ഷരപ്രയാണത്തിന് തുടക്കമായി. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അക്ഷരപ്രയാണത്തിനുള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ഹോർത്തൂസ് ഡയറക്ടറും എഴുത്തുകാരനുമായ എൻ.എസ്.മാധവൻ ആദ്യ അക്ഷരം കൈമാറി. സംസ്ഥാനത്തെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായനശാലകളിലും അക്ഷരപ്രയാണം എത്തും.
സ്വീകരണ വേദികളിൽ നിന്ന് ലഭിക്കുന്ന ചെറിയ അക്ഷര മാതൃകകൾ ഹോർത്തൂസിന്റെ കോഴിക്കോട്ടെ വേദിയിൽ സ്ഥാപിക്കും. നവംബർ 1,2,3 തീയതികളിലാണ് ഹോർത്തൂസ് സാംസ്കാരിക സാഹിത്യ ഉത്സവം നടക്കുക.