ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ നന്നായി നോക്കുന്ന തിരക്കിൽ ജോലിയും വരുമാനവും ഇല്ലാതാകുന്ന  മാതാപിതാക്കളെ നമുക്കു ചുറ്റും കാണാറുണ്ട്. ജോലിയും യാത്രകളും മറ്റ് സന്തോഷങ്ങളും  മാറ്റിവെച്ച്  കുഞ്ഞുങ്ങൾക്ക് ഒപ്പം വീട്ടിലേക്ക് ഒതുങ്ങുന്നവർ. എന്നാൽ മക്കളുടെ സ്കൂളിനോട് തൊട്ടുചേർന്ന്  അവരും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കിയാലോ. കേരള സമൂഹത്തിന് ഒന്നാകെ  പ്രചോദനമാകുന്ന കോട്ടയം വെളിയന്നൂർ പഞ്ചായത്തിലെ ആ മാതൃക കാണാം.

വെളിയന്നൂർ പഞ്ചായത്തിലെ ഈ ബഡ്സ് സ്കൂൾ ഒരു കുടുംബമാണ്. അധ്യാപകരും കുഞ്ഞുങ്ങളും മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും  ഉൾക്കൊള്ളുന്ന ഒരു കുടുംബം. വെളിയന്നൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ബഡ്സ് സ്കൂളിൽ കുഞ്ഞുങ്ങളെ  കൊണ്ടുവിടുന്ന അമ്മമാർ വൈകുവോളം സ്കൂളിൽ കാത്തിരിക്കുന്ന കാഴ്ച കണ്ട പഞ്ചായത്ത് അധികൃതരുടെ മനസ്സിൽ തോന്നിയ ആശയമാണ് ഇന്ന് ഇവരുടെ ഉപജീവനം. 

കനിവ് പേപ്പർ പ്രോഡക്ട്സ്  എന്ന പഞ്ചായത്ത് സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്,  ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ ഇതൾ എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും. ഈ സുരക്ഷിതത്വ ബോധത്തിൽ വളരുന്ന കുഞ്ഞുങ്ങൾ മിടുക്കരാകുന്ന അനുഭവങ്ങളാണ് അധ്യാപകരും പങ്കുവെക്കുന്നത്.

ENGLISH SUMMARY:

Kaniv Paper Products; Veliyannoor Grama Panchayat as a model