മലയാള മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്‍റെ സന്ദേശവുമായുള്ള അക്ഷരപ്രയാണം ആലപ്പുഴ ജില്ലയിലെത്തി. രാവിലെ 10ന് മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെത്തിയ പ്രയാണം സാഹിത്യകാരൻ തകഴിയുടെ ചെറുമകനും എഴുത്തുകാരനും സിനിമ സംവിധായകനുമായ രാജ് നായർ ഉദ്ഘാടനം ചെയ്തു. 

സാംസ്കാരികോത്സവ വേദിയിൽ സ്ഥാപിക്കാനുള്ള 'ഔ' അക്ഷര മാതൃക അദ്ദേഹം മലയാള മനോരമ ആലപ്പുഴ കോർഡിനേറ്റിങ് എഡിറ്റർ വിനീതാ ഗോപിക്ക് കൈമാറി. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സാഹിത്യ, സാംസ്കാരിക നായകരുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചു. മാവേലിക്കര ഗവ. ടിടിഐയിലെയും പീറ്റ് മെമ്മോറിയൽ ട്രെയ്നിങ് കോളജിലെയും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. നവംബർ 1, 2, 3 തീയതികളിലായി കോഴിക്കോടാണ് മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവം നടക്കുന്നത്.

ENGLISH SUMMARY:

Malayalam Manorama Horthus Akshaprayanam reached Alappuzha district