TOPICS COVERED

ആലപ്പുഴ പുന്നപ്ര സൗത്ത് പഞ്ചായത്തിലെ സ്കൂളുകളിലെ ക്ലാസ് മുറികൾ  കണ്ടാൽ കുട്ടികൾക്ക് സ്കൂളിൽ വരാതിരിക്കാനാവില്ല. വിദേശ രാജ്യങ്ങളിലെ സ്കൂളുകളിലും വലിയ ഫീസ് നൽകേണ്ടി വരുന്ന മെട്രോ നഗരങ്ങളിലെ വൻകിട സ്വകാര്യ വിദ്യാലയങ്ങളിലെ കാണുന്ന സൗകര്യങ്ങളാണ് പുന്നപ്ര എന്ന തീരദേശ ഗ്രാമത്തിലെ സർക്കാർ സ്കൂളുകളിലുള്ള ക്ലാസ് മുറികളിൽ പുന്നപ്ര സൗത്ത് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. . വൺ ടേബിൾ - വൺ ചെയർ പദ്ധതിയും എയർ കണ്ടീഷൻ അടക്കം സൗകര്യങ്ങളുള്ള അംഗൻവാടികളുമാണ് പുന്നപ്ര സൗത്ത് പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിച്ച തനിമയുള്ള മാതൃകകൾ 

പുന്നപ്ര പഞ്ചായത്തിന് വിട്ടു നൽകിയ ഗവൺമെൻ്റ് ജെ ബി എസ്, സിവൈഎം എ യുപിഎസ്, ഗവൺമെൻ്റ് മുസ്ലിം എൽ പി എസ് എയ്ഡഡ് സ്കൂളായ ബീച്ച് എൽ പി എസ് എന്നിവിടങ്ങളിലാണ് വൺ ടേബിൾ- വൺ ചെയർ പദ്ധതി നടപ്പാക്കിയത്. ഒപ്പം തന്നെ ക്ലാസ്റൂം ലൈബ്രറികളും . കുട്ടികൾ വലിയ സന്തോഷത്തോടെയാണ് സ്കൂളിലെത്തുന്നതെന്ന് അധ്യാപകർ. 

സ്കൂളുകളെ ബാല സൗഹൃദമാക്കുന്നതിനാണ് പുന്നപ്ര സൗത്ത് പഞ്ചായത്ത് കൂടുതൽ ഊന്നൽ നൽകുന്നത്. സ്കൂളുകളിൽവർണക്കൂടാരം പാർക്ക്, എൽകെജി യുകെജി വിഭാഗങ്ങൾക്ക് വനം, സമുദ്രം, പരിസരം തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട തീമുകൾ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ക്ലാസ് മുറികളാണ് ഒരുക്കിയത്. 

പുന്നപ്രയിലെ അംഗൻ വാടികളും മാറി. എസിയും അറ്റാച്ച്ഡ് ബാത്ത് റൂമുകളുകളും, വിശ്രമമുറികളും എല്ലാം ചേർന്ന സ്മാർട്ട് അംഗൻവാടികള്‍ .സ്കൂളുകളിൽ വൺ ടേബിൾ - വൺ ചെയർ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് പുന്നപ്ര സൗത്ത് . അടുത്തവർഷവും നൂതനാശയങ്ങൾ സ്കൂളുകളിൽ അവതരിപ്പിക്കാനുള്ള ആലോചനകളും തുടങ്ങി. 

Classrooms in schools in Alappuzha Punnapra South Panchayat are smart: