nattusoothram-final-round

TOPICS COVERED

മനോരമ ന്യൂസ് നാട്ടുസൂത്രം  ഫൈനല്‍ റൗണ്ട് എപ്പിസോഡുകള്‍ ഇന്നുമുതല്‍ പ്രേക്ഷകര്‍ക്കു മുന്നില്‍. നാടിന്‍റെ മുഖച്ഛായ മാറ്റുന്ന മൂന്ന് ആശയങ്ങള്‍ ഓരോ എപ്പിസോഡിലും അതാത് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ അവതരിപ്പിക്കും. വികസന ആശയങ്ങള്‍ മാറ്റുരയ്ക്കുന്ന വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്നവയ്ക്കാണ് നാട്ടുസൂത്രം പുരസ്കാരം. 

 

പ്രേക്ഷകര്‍ നിര്‍ദേശിച്ചതും മനോരമ ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തതുമായ പദ്ധതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയാണ്  ഫൈനല്‍ റൗണ്ടിലെത്തുന്നത്.  മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു, മുന്‍ എം.പി കെ.സുരേഷ് കുറുപ്പ്, എഴുത്തുകാരിയും അധ്യാപികയുമായ കെ.രേഖ എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് നാട്ടുസൂത്രം റിയാലിറ്റി ഷോ വിധികര്‍ത്താക്കള്‍.  

നാടിന്റെ കുതിപ്പിന് ഊര്‍ജം നല്‍കുന്ന മികച്ച പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മനോരമ ന്യൂസ് സ്റ്റുഡിയോയിലെത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 7.30 ന് സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ആകെ 15 ആശയങ്ങള്‍ മാറ്റുറയ്ക്കും. 

പുതുമയുള്ളയും മാതൃകയാക്കാവുന്നതുമായ ആശയങ്ങളില്‍ നിന്ന് ഏറ്റവും മികച്ച മൂന്ന് ആശയങ്ങള്‍ വിദഗ്ധ ജൂറി തിരഞ്ഞെടുക്കും. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാട്ടുസൂത്രത്തില്‍ ആശയങ്ങള്‍ അയക്കാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്. 

ENGLISH SUMMARY:

Manorama News Nattsuthram final round episodes begin today.