nattusoothram

TOPICS COVERED

സമീപ പഞ്ചായത്തുകളില്‍ക്കൂടി പച്ചക്കറി വിതരണം ചെയ്യാന്‍ കഴിയും വിധം സമഗ്രപദ്ധതികളാണ് പത്തനംതിട്ട പന്തളം തെക്കേക്കര പഞ്ചായത്ത് ആവിഷ്കരിക്കുന്നത്. കൃഷി വകുപ്പിന്‍റെ കൂടി സഹകരണത്തോടെ വിളവ് കൂടിയ കാര്‍ഷിക വിളകള്‍ എത്തിച്ചാണ് കൃഷി. പഞ്ചായത്തിന്‍റെ ഉല്‍പന്നങ്ങളായാണ് അരിയടക്കം ബ്രാന്‍ഡ് ചെയ്യുന്നത്

 

പത്തനംതിട്ട അടൂര്‍ റോഡില്‍ തട്ടഭാഗമെത്തിയാര്‍ റോഡിന്‍റെ ഇരുവശത്തും വില്‍പനയ്ക്കുളള കാര്‍ഷിക വിളകള്‍ നിരത്തിയിരിക്കുന്നത്. കാണാം പഞ്ചായത്തിന്‍റെ സമഗ്ര കൃഷി പദ്ധതിയിലെ വിളവുകളാണ് മിക്കതും. പൂക്കൃഷി തുടങ്ങി മൂന്നാംവര്‍ഷമായപ്പോള്‍ മൂന്നു ടണ്‍ പൂവാണ് വിളവെടുത്തത്.  മഞ്ഞള്‍ ഗ്രാമം പദ്ധതിയിലൂടെ കൃഷി ചെയ്ത മഞ്ഞള്‍ തട്ട ബ്രാന്‍ഡ് മഞ്ഞളാക്കി. തരിശ്  വയലുകളില്‍ കൃഷി തുടങ്ങി അരി തട്ട ബ്രാന്‍ഡ് മാവര റൈസാക്കിയാണ് വില്‍പന. വെളിച്ചെണ്ണയും സ്വന്തം ബ്രാന്‍ഡ്. ഓണത്തിന് അഞ്ചു പഞ്ചായത്തുകളില്‍ പച്ചക്കറി വിതരണം ചെയ്യാന്‍ ആയെന്നും പഞ്ചാത്ത് പ്രസിഡന്‍റ് പറയുന്നു.

സമീപ പഞ്ചായത്തുകളിലെ കൂടി തേങ്ങ ശേഖരിച്ചാണ് വെള്ളിച്ചെണ്ണ ഉല്‍പാദനം. മണ്ണുപരിശോധനാ കാമ്പെയ്നോടെ ആയിരുന്നു ഓണക്കാല കൃഷിക്ക് തുടക്കമിട്ടത്. ഉല്‍പാദനശേഷി കൂടിയ ബ്ലാത്താങ്കര ചീരയെത്തിച്ച് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.ഇപ്പോള്‍ നാട്ടിലെ ചീരക്കൃഷിയില്‍ ഏറെയും ബ്ലാത്താങ്കര ചീരയാണ്. വിപുലമായി ജപ്പാന്‍ വയലറ്റ് നെല്ല് കരക്കൃഷി തുടങ്ങിയിട്ടുണ്ട്. കൃഷിഭവന്റെ സജീവ പിന്തുണയാണ് കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്നത്. മാംസ വില്‍പക്കായി കര്‍ഷകര്‍ക്ക് പോത്തിന്‍കുട്ടികളെ വിതരണം ചെയ്യുന്ന പുതിയ പദ്ധതിയും തുടങ്ങി

Pandalam Thekekara Panchayat of Pathanamthitta is developing comprehensive plans to provide vegetables to neighboring panchayats.: