നാടിന്‍റെ മുഖച്ഛായ മാറ്റുന്ന നാടിന്‍റെ വികസനത്തിന് ഊര്‍ജമേകുന്ന തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന നല്ല മാതൃകകളുമായി വരികയാണ് മനോരമ ന്യൂസിന്‍റെ നാട്ടുസൂത്രം. ആശയങ്ങളില്‍ നിന്ന് മൂന്നെണ്ണം നാട്ടുസൂത്രം ജൂറി തിരഞ്ഞെടുക്കും ആ ആശയങ്ങള്‍ക്ക് സമ്മാനവുമുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ സഹകരണത്തോടുകൂടിയാണ് മനോരമ ന്യൂസ് നാട്ടുസൂത്രം അവതരിപ്പിക്കുന്നത്. ഇതുവരെ ഒന്‍പത് വികസന മാതൃകകള്‍ നാം കണ്ടുകഴിഞ്ഞു. ഇനി പോകുന്നത് ആലപ്പുഴയിലെ പുലിയൂര്‍ പഞ്ചായത്തിലേക്കാണ്. ഗര്‍ഭകാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതുവരെ അമ്മക്കും കുഞ്ഞിനും പരിചരണവും ശ്രദ്ധയും നല്‍കുന്ന പുലിയൂര്‍ പഞ്ചായത്തിന്‍റെ ശ്രദ്ധ പദ്ധതി, വിഡിയോ കാണാം.