ബിനാലെയില്‍ ഒരഞ്ചുവയസുകാരിക്കെന്താണ് കാര്യം? കലാസൃഷ്ടികള്‍ക്ക് ആരിലും ചലനങ്ങളുണ്ടാക്കാനാകുമെന്ന് കോഴിക്കോട് ഹോര്‍ത്തൂസ് വേദിയിലെ കൊച്ചി ബിനാലെ കാണിച്ചുതരുന്നു. അല്‍ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ ബിനാലെ ലോകത്തെത്തിയ നേനുവിനെ കാണാം.
കൊച്ചിയില്‍ മാത്രം കാണുന്ന കലാ കാഴ്ച്ചകള്‍ നമ്മുടെ കോഴിക്കോടും വന്നെന്ന് അറിഞ്ഞ് വന്നതാണ് ഈ അഞ്ചുവയസുകാരി. വന്നപ്പോള്‍ അമ്പമ്പോ എന്തൊരു കാഴ്ച്ചകള്‍.
നീലനിറത്തില്‍ നിറയെ മനുഷ്യരെ വരച്ചൊരു വലിയ വട്ടം, അതാ നേനുമോളെ പോലെ ഒരു കുട്ടി മിഠായിയില്‍ വീണികിടക്കുന്നു. വീട്ടില്‍ അമ്മ ഉപയോഗിക്കുന്ന സാധനങ്ങള്‍ ഒക്കെ ദേഹത്ത് എടുത്തുകെട്ടി ഒരാള്‍ നടക്കുന്നത് കണ്ട് നേനു അന്തിച്ചു നിന്നു.
സ്ത്രീകളുടെ അതിജീവനത്തെക്കുറിച്ചാണ് ഈ കലാ ആവിഷ്കാരം എന്നും വീട്ടകങ്ങളില്‍ അകപ്പെട്ടുപോകുന്ന പെണ്ണുങ്ങളുടെ കഥയാണിതെന്നും എഴുതിവച്ചിട്ടുണ്ട്. പക്ഷേ നേനുവിന് അത്തരംഗഹനമായ സമസ്യകളൊന്നുമില്ല. എങ്കിലും അവള്‍ അതൊക്കെ നോക്കി മനസിലാക്കുന്നു. കാഴ്ച്ചകളുടെ കഥകള്‍ പറഞ്ഞ് അവളുടെ അച്ഛനും അമ്മയും .
നേനുവിനെ പോലെ കൗതുകം അടങ്ങാത്ത കണ്ണുകളുമായാണ് മുതിര്‍ന്നവരും ബിനാലെ പവലിയനിലേക്ക് എത്തുന്നത്. ഓരോ പ്രായക്കാരും ഓരോ കാഴ്ച്ചാനുഭവങ്ങള്‍. കല സംവദിക്കുന്നത് ഓരോരുത്തരിലും ഓരോ ഭാഷയില്‍ . അതിനെയെല്ലാം ഒരേ ആകാശത്തിലൊതുക്കുന്നു മാനവികതയുടെ ബഹുവര്‍ണങ്ങള്‍.