നമ്മുടെ ഭാഷയും കലയും രൂപപ്പെടുന്നതില്‍ കടൽ കടന്നെത്തിയവരുടെ സംഭാവനകൾ വലുതാണെന്ന് എഴുത്തുകാരനും മലയാള മനോരമ ഹോർത്തൂസ് സാഹിത്യ -സാംസ്കാരികോൽസവത്തിന്റെ ഡയറക്ടറുമായ എൻ.എസ്. മാധവൻ. നമ്മളെ ഇപ്പോൾ ഭരിക്കുന്നവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പോലും കടൽ കടന്നെത്തിയതാണെന്ന് പറയാം. ഭാഷയിലും ജീവിതത്തിലുമുള്ള കൊടുക്കൽ വാങ്ങലുകൾ ഏറ്റവും കൂടുതൽ അനുഭവിച്ച നാട് എന്ന നിലയിലാണ് ആദ്യ ഹോർത്തൂസ് ഉൽസവത്തിന്‍റെ വേദി കോഴിക്കോട് നിശ്ചയിച്ചതെന്നും എന്‍.എസ്.മാധവന്‍ പറഞ്ഞു.