കലകളുടെ അത്ഭുത കാഴ്ചകളാണ് ഹോർത്തൂസ് വേദിയിൽ ഒരുക്കിയ കൊച്ചി ബിനാലെ പവലിയനിൽ. 44 കലാകാരന്മാരുടെ 300 ൽ അധികം കലാവിന്യാസങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നവംബർ 10 വരെ നീളുന്ന ഈ കലാപ്രദർശനം എന്തുകൊണ്ട് എല്ലാവരും കാണണം. പ്രദർശനത്തിന്റെ സംവിധായകൻ ബോസ് കൃഷ്ണമാചാരി വിശദീകരിക്കും.