മലയാള മനോരമയുടെ 'ഹോർത്തൂസ്' കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന സംഗീതത്തിന്റെ വൈവിധ്യമാർന്ന ഫ്യൂഷൻ ഷോ കാണികൾക്ക് പുതുമയായി.ആറ്റുവഞ്ചി വേദിയിൽ ഹരികുമാർ ശിവന്റെ ഫ്യുഷൻ മ്യൂസിക്കും, കാലിക്കറ്റ് ആഡ് വെഞ്ചേഴ്സിന്റെ ലേസർ ഷോയും കാണികൾക്ക് ദൃശ്യവിരുന്നായി മാറി.
അറബിക്കടലിനെ സാക്ഷിയാക്കി ഹരികുമാർ ശിവന്റെ ക്ലാസിക്കൽ ഫ്യൂഷനിലൂടെ പഴമയുടേയും പുതുമയുടേയും രാഗതാളങ്ങള്‍ ചേര്‍ന്ന് ദൃശ്യ വിരുന്ന് ഒരുക്കിയപ്പോൾ കോഴിക്കോടിന്‍റെ സംഗീത ചരിത്രത്തിലത് പുതു വിസ്മയം തീര്‍ത്തു. ബാബുക്കയുടേയും അബ്ദുല്‍ ഖാദറിന്‍റേയും സംഗീതപാരമ്പര്യമുള്ള മണ്ണിലേക്ക് സംഗീതപ്രേമികളായ ആയിരങ്ങളാണ് ഈ പുതിയ അനുഭവം നുകരാന്‍ മലയാള മനോരമയുടെ ഹോർത്തൂസ് വേദിയിലേക്ക് ഒഴുകിയെത്തിയത്.
കലാവിരുന്നുകളുടെ ഭാഗമായുള്ള ലേസർ ഷോ കാണികൾക്ക് വിസ്മയം ഒരുക്കി.ആശയസംവാദങ്ങൾക്കും ആസ്വാദനത്തിനും എത്തിയർക്ക് പുതിയ കലാഅനുഭവം ആണ് ഹോർത്തൂസ് കലാസന്ധ്യ നൽകിയത്.