എല്ലാരും ബുദ്ധനെ ഇഷ്ടപ്പെടുന്നു.. എന്നാൽ അദ്ദേഹത്തിന്റെ ആശയം ആരും പിന്തുടരുന്നില്ല.. ഇന്ത്യയെ കുറിച്ച് ചോദിച്ചപ്പോൾ കൊറിയൻ എഴുത്തുകാരി ഹേന കിം പറഞ്ഞതാണ്.. സിയോളിൽ നിന്ന് മൈസൂരിൽ വന്ന് യോഗ പഠിച്ച്, ചാമുണ്ഡികുന്നിലെ അനുഭവങ്ങൾ പുസ്തകമാക്കിയ ഹേന ഹോർത്തൂസ് വേദിയിലെ വേറിട്ട മുഖമായിരുന്നു.
സിയോളിൽ നിന്നൊരു പെൺകുട്ടി ഇങ് മൈസൂരിൽ വരുന്നു .. അവൾക്ക് യോഗ ഇഷ്ടമാവുന്നു.. അവൾ അഷ്ടാങ്ക യോഗ പഠിക്കുന്നു..പിന്നെ ചാമുണ്ഡി കുന്ന് കയറുന്നു.. അവിടെനിന്നു ഇറങ്ങിയപ്പോൾ അവളുടെ ഉള്ളിൽ കാഴ്ച വാക്കുകളായി നിറയുന്നു.. അങ്ങനെ we on the chamundi hills എന്ന പുസ്തകം പിറവിയെടുക്കുന്നു..പക്ഷെ ഹോർത്തൂസ് ഉത്സവത്തിൽ വന്നപ്പോൾ ഹേനക്ക് ഒരു യോഗി മുഖമായിരുന്നു..കടലിനെ സാക്ഷിയാക്കി ഹേന യോഗയെപ്പറ്റി പറഞ്ഞു..
സംസാരം മഹാത്മജിയിൽ അവസാനിക്കെ ഹേന വേദിയിൽ പറഞ്ഞ ചിലത് ഓർമയിൽ വന്നു.. പുസ്തമില്ലാത്ത ലോകം ഭാവനയിൽ പോലും കാണാനാവാത്ത ഹേന.. പുസ്തകമുണ്ടായിരുന്നത് കൊണ്ട് ഏകാന്തത എന്നൊന്ന് അനുഭവിച്ചിട്ടില്ലാത്ത ഹേന.. അതിലുമേറെ ഹേന മറ്റെന്തൊക്കെയോ കൂടിയാണ്..