ഹോർത്തൂസിന്റെ ഉത്സവരാവിൽ ബാബുക്കയുടെ സംഗീതം കേൾക്കാൻ കോഴിക്കോടിന്റെ കടപ്പുറം നിറഞ്ഞു കവിഞ്ഞു.യുവഗായകരുടെ ഗാനാഞ്ജലിക്ക് സ്റ്റീഫൻ ദേവസ്സിയുടെ മാന്ത്രിക അകമ്പടിയും.
തുറക്കാതെ വെച്ച ബാബുക്കന്റെ പാട്ടിന്റെ മുറി ഹോർത്തൂസിന്റെ കാഴ്ചക്കാർക്കായി തുറന്നുകൊടുത്തു മിഥുൻ ജയരാജ് .. അതിലൂടെ മാന്ത്രിക വിരൽസ്പർശവുമായി സ്റ്റീഫൻ ദേവസി വേദിയിൽ ...ബാബുക്കയുടെ ഒപ്പം പാട്ടുകൾക്ക് അക്കോർഡിയൻ അകമ്പടി ആയിരുന്ന പപ്പേട്ടൻ ആയിരുന്നു സംഗീത സന്ധ്യയിലെ മാണിക്യക്കല്ല്. കോഴിക്കോടിന്റെ സ്വന്തം പെട്ടിപ്പാട്ടുകാരനെ സ്റ്റീഫനും കൂട്ടരും പുനർജനിപ്പിച്ചു
സംഗീതസംവിധായകന്റെ കുപ്പായമിടാതെ ബാബുക്കന്റെ ആരാധകനായി വന്നു ശരത്. പ്രണയ വിരഹത്തെ ഈണം കൊണ്ട് കണ്ണുനീരണിയിപ്പിച്ച വരികൾ ഒരിക്കൽ കൂടി. സുറുമയെഴുതിയ കണ്ണിലെ പ്രണയത്തിന്റെ പെടപ്പറിഞ്ഞു പിന്നെ, തലച്ചോറിലേക്ക് കേറാതെ ഹൃദയത്തിലേക്ക് ചേക്കേറിയ ബാബുക്കന്റെ പാട്ട് പിന്നെയും പിന്നെയും, യുവഗായകരുടെ പാട്ടുപ്രണാമം കോഴിക്കോടിന്റെ കടൽത്തീരത്തെ പ്രണയചഷകത്താൽ ആറാടിച്ചു