സംഗീതഞ്ജന്‍ ഹരിഹരന്‍റെ മാന്ത്രികശബ്ദത്തില്‍ മതിമറന്ന് കോഴിക്കോട് കടപ്പുറം. ഹോര്‍ത്തൂസ് കലാസാഹിത്യോത്സവത്തിന്‍റെ ആദ്യപതിപ്പ് അവസാനിച്ചത് ഹരിഹരന്‍റെ സംഗീത സന്ധ്യയിലൂടെയാണ്. അഞ്ച് പതിറ്റാണ്ട് നീണ്ട ഹരിഹരന്‍റെ ഗാനസപര്യയെ മലയാള മനോരമ ആദരിച്ചു.
ഹരിഹരന്‍റെ മാന്ത്രികസംഗീതം കോഴിക്കോട് കടപ്പുറത്ത് ഒന്നൊന്നായ് പെയ്തിറങ്ങി. വിവിധ ഭാഷകളില്‍ ഹരിഹരന്‍ അവിസ്മരണീയമാക്കിയ പാട്ടുകള്‍ ഒന്നിന് പുറകെ ഒന്നായ് എത്തി. ഒടുവില്‍ മാസ്റ്റര്‍ പീസായ ബോംബെയിലെ പാട്ടിലേയേക്ക് എത്തിയപ്പോള്‍ മൊബൈല്‍ വെളിച്ചവുമായി ചുവടുവച്ചാണ് ആസ്വാദകര്‍ ആ സംഗീതമാന്ത്രിക ലഹരി നുകര്‍ന്നത്.
സംഗീത ജീവിതത്തിന് അമ്പത് വര്‍ഷം തികയുന്ന ഈ ഘട്ടത്തില്‍ മലയാള മനോരമ ഹരിഹരനെ ആദരിച്ചു. നൂറുകണക്കിന് ആരാധകരാണ് ഹരിഹരന്‍റെ സംഗീതസന്ധ്യക്കായി മണിക്കൂറുകള്‍ക്ക് മുമ്പേ കടപ്പുറത്തെത്തിയത്.