കൊറിയന്‍ ഭക്ഷണമായ കിംചി എത്ര പേര്‍ക്ക് സുപരിചിതമാണ്. കോഴിക്കോട് കടപ്പുറത്തേക്ക് എത്തുന്ന ഭക്ഷണപ്രിയര്‍ക്കായി പ്രശസ്ത കൊറിയന്‍ പാചക വിദഗ്ദ ഹോഞ്ജ്യു പാര്‍ക്കാണ് ഈ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഒപ്പം പാചകം ചെയ്യാന്‍ പഠിച്ച് മടങ്ങാം.
പച്ചക്കറികള്‍ പ്രത്യേകം തയ്യാറാക്കിയ മസാല ചേര്‍ത്ത് സ്വാദിഷ്ടമായ കിംചി പാചകം ചെയ്യാം. പരമ്പരാഗത കൊറിയന്‍ സൈഡ് ഡിഷാണ് ഇത്. പല തരം കിംചികളാണ് ഉള്ളത്. ഇതിനെക്കുറിച്ചെല്ലാം വിശദമായ പാചക ക്ലാസാണ് കൊറിയന്‍ പാചക വിദഗ്ധ ഹോഞ്ജ്യു പാര്‍ക്കിന്റേത്.
കിംചി മാത്രമല്ല മറ്റു നാലു കൊറിയന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൃദ്ധമായ ഭക്ഷണവും ഇവിടെയുണ്ട്. ഞായറാഴ്ച വരെ രണ്ട് സെഷനുകളായാണ് പാചക ക്ലാസുകളുള്ളത്. രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് ഓരോ സെഷനുകളിലും പ്രവേശനമുണ്ടാവുക. അപ്പോള്‍ എങ്ങനാ പോരുവല്ലേ കിംചിയും ആസ്വദിച്ച് ഹോര്‍ത്തൂസ് കണ്ട് മടങ്ങാം ....