വേമ്പനാട്ട് കായലിൽ വിനോദസഞ്ചാരികൾക്ക് സാഹസിക യാത്രയുടെ അനുഭവം ഒരുക്കുകയാണ് സൂര്യ അജീഷ് എന്ന വീട്ടമ്മ.ആലപ്പുഴ കൈനകരിയിലെ ചെറുകായലിലും വേമ്പനാട് കായലിലും സ്പീഡ് ബോട്ടിലൂടെ ത്രില്ലടിപ്പിക്കുന്ന യാത്രയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കുടുംബശ്രീയുടെയും റീബിൽഡ് കേരള സംരംഭക പദ്ധതിയുടെയും ബാങ്കുകളുടെയും സഹായത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കൃത്യമായ വരുമാനവും ലഭിക്കുന്നു. നിരവധി വനിതകൾക്ക് ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ പ്രചോദനമാകുകയാണ് സൂര്യ എന്ന കുട്ടനാട്ടുകാരി.