ഇഡലിയുണ്ടാക്കി വിറ്റ് ജീവിതവും സ്വപ്നങ്ങളും തിരിച്ചുപിടിച്ച അമ്മയും മൂന്ന് പെണ്‍മക്കളുമുണ്ട് കൊച്ചിയില്‍. ദിവസം 25 ഇഡലിയില്‍ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് അയ്യായിരം ഇഡലി വില്‍പനയില്‍ എത്തിനില്‍ക്കുന്നു. സരസ്വതിഅമ്മയുടെയും മക്കളുടെയും അതിജീവനത്തിന്‍റെ, അധ്വാനത്തിന്‍റെ, ആത്മവിശ്വാസത്തിന്‍റെ പ്രതീകമാണ് ഇഡലി ബിസിനസ്.