കുറ്റകൃത്യങ്ങളിലും ലഹരിക്കഥകളിലും കുട്ടികളും യുവാക്കളും നെടുനായകത്വം വഹിക്കുന്ന ഭീതിദമായ പുതിയ കാലം. വെഞ്ഞാറമ്മൂട്ടിലെ കൂട്ടക്കൊലയടക്കം, കേട്ടത് ശരിതന്നെയോ എന്ന് തോന്നിപ്പോകുന്ന എത്രയെത്ര സംഭവ പരമ്പരകള്‍. അധ്യാപികയുടെ മുഖത്തടിക്കുന്ന കുട്ടി മുതല്‍ സ്കൂള്‍ ബസില്‍ ചോരവീഴ്ത്തുന്ന കൗമാരക്കാര്‍ വരെ പുതിയ കാലത്ത് ആധിയുടെ തലക്കെട്ടുകളാകുന്നു. മനോരമ ന്യൂസ് പരമ്പര ‘ഇതെന്ത് വൈബ്?’ ആരംഭിക്കുന്നു.