TAGS

കിടപ്പുമുറിയില്‍ നാല്‍പതിലധികം വ്യത്യസ്ത ക്ലോക്കുകള്‍.  തൃശൂര്‍ കുമരനെല്ലൂര്‍ സ്വദേശി ബാലൃഷ്ണനാണ് ക്ലോക്കുകളുടേയും വാച്ചുകളുടേയും വിപുലമായ ശേഖരത്തിനുടമ.  

പഴയകാല ക്ലോക്കുകളാണ് അധികവും. വടക്കാഞ്ചേരി കുമരനെല്ലൂര്‍ ബാലകൃഷ്ണന്‍ കൊടയ്ക്കാടത്തിന്റേതാണ് ഈ ശേഖരം. നാല്‍പതിലേറെ പെന്‍ഡുലം ക്ലോക്കുകളും. ഇരുപത്തിയഞ്ചിലേറെ സാധാരണ ക്ലോക്കുകളും വീട്ടിലുണ്ട്. ഇതിനെല്ലാം പുറമെ, ടൈംപീസുകളുടെ വിപുലമായ ശേഖരം. നാല്‍പതിലേറെ വിവിധ കമ്പനികളുടെ വാച്ചുകളും ശേഖരത്തിലുണ്ട്.  റഷ്യ, ജർമനി, സ്വീഡൻ, അമേരിക്കൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്ലോക്കുകളും സൂക്ഷിച്ചിച്ചിട്ടുണ്ട്. ഈ ക്ലോക്കുകളെല്ലാം ഒന്നിച്ചടിക്കുമ്പോഴൊന്നും രാത്രിയില്‍ ഉറക്കം നഷ്ടപ്പെടാറില്ലെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

എവിെടയെങ്കിലും പഴയ ക്ലോക്കുണ്ടെന്ന് കേട്ടാല്‍ ബാലകൃഷ്ണന്‍ അതു വാങ്ങും. കേടുപാടുകള്‍ തീര്‍ത്ത് ഭീത്തിയില്‍ തൂക്കും. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ക്ലോക്ക് തേടിയും ഈ വീട്ടില്‍ ആവശ്യക്കാരെത്തും. വലിയ തുക ഓഫര്‍ ചെയ്യും. പക്ഷേ, ബാലകൃഷ്ണന്‍ ഈ ക്ലോക്കിലൊന്നു പോലും കൊടുക്കാന്‍ തയാറല്ല. 300 വർഷം പഴക്കമുള്ള തേക്കിലും വീട്ടിയിലും തീർത്ത ആട്ടു കട്ടിലിലാണ് ഉറക്കം. മൂന്ന് തലമുറകൾ കൈമാറി ലഭിച്ച ചാരുകസേരയും സംരക്ഷിച്ച് പോരുന്നു..