കൊല്ലം ജില്ലയില്‍ വിവിധ കേന്ദ്രങ്ങള്‍ ഒരേ സമയം നടത്തിയ റെയ്ഡില്‍ അഞ്ച് ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. അറുപത് കച്ചവട സ്ഥാപനങ്ങള്‍ക്കായി നാലര ലക്ഷം രൂപ പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചതിന് നാനൂറ്റിഅന്‍പതോളം സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി.
ഓപ്പറേഷന്‍ കെയര്‍ എന്ന പേരില്‍ ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരുന്നു പരിശോധന. ജില്ലയിലെ അറുപത്തിെയട്ട് ഗ്രാമപഞ്ചായത്തുകളിലുമായി 218 സംഘങ്ങളാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. കടകളില്‍ സൂക്ഷിച്ചിരുന്ന 5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരും. ഇനിയും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചാല്‍ ഉയര്‍ന്ന പിഴയും കര്‍ശന നടപടിയുമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.