കർണാടക ബൈരക്കുപ്പ മേഖലയിൽ നിന്നും അത്യാവശ്യ ചികിത്സ വേണ്ടവർക്ക് അതിർത്തി കടന്ന് വരാമെന്ന വയനാട് ജില്ലാ ഭരണകൂടത്തിന്റെ നിലപാട് നിരവധി പേർക്ക് ആശ്വാസമാകുന്നു. ലോക്ക് ഡൗണിന് മുൻപ് ഇവിടങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങൾ വയനാടിനെയായിരുന്നു ചികിത്സക്കായി ആശ്രയിച്ചിരുന്നത്.
വയനാട് പുൽപ്പള്ളിയിലെ പെരിക്കല്ലൂർ കടവും, കർണ്ണാടകയിലെ ബൈരക്കുപ്പയും കബനിയുടെ ഇരുകരയിലുള്ള രണ്ട് ഗ്രാമങ്ങളാണ്.
പുൽപ്പള്ളിയിലെ സാഹചര്യമല്ല അക്കരെ കർണ്ണാടകയിൽ.ചികിൽസാ സൗകര്യങ്ങൾ തീരെ ഇല്ല.മറ്റ് അടിസ്ഥാനസൗകര്യങ്ങളും നന്നേ കുറവ്.
ബാവലി കടന്ന് മാനന്തവാടിയിലേക്കും കമ്പനിയിലൂടെ തോണി തുഴഞ്ഞു പുൽപ്പള്ളിയിലേക്കുമാണ് അവർ ചികിത്സ തേടി എത്തിയിരുന്നത്.
ലോക്ക് ഡൗൺ ആയപ്പോൾ വഴികൾ അടഞ്ഞു. അടിയന്തിര ചികിത്സ വേണ്ടവർക്ക് വയനാട്ടിലേക്ക് വരാമെന്ന ഇളവ് ഗുണകരമായി.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 29 പേർ ബൈരക്കുപ്പയിൽ നിന്നും വയനാട്ടിലേക്ക് ചികിത്സ തേടി എത്തി.