smartcity

TAGS

ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് സ്മാര്‍ട് സിറ്റി. ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കണമെന്ന നിര്‍ദേശം ബാധകമല്ലെന്നാണ് സ്മാര്‍ട്് സിറ്റി നിലപാട്. വാടകയിളവുതേടി കമ്പനികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലായിരുന്നു ഐ ടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാരിന്റെ ഈ നിര്‍ദേശം. പതിനായിരം ചതുരശ്രയടിവരെയുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന്് മാസത്തേയ്ക്ക് വാടക പൂര്‍ണ്ണമായും ഒഴിവാക്കി. മറ്റ് സ്ഥാപനങ്ങള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു. പക്ഷേ ഈ ഇളവുകളൊന്നും മുഖ്യമന്ത്രി ചെയര്‍മാനായ സ്മാര്‍ട് സിറ്റിയില്‍ ബാധകമല്ല. 

ലോക്ഡൗണിനെത്തുടന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിട്ട അവസ്ഥയിലായിരുന്നു. മുടങ്ങിയ വാടകയ്ക്ക് പലിശയും ചേര്‍ത്താണ് ഇത്തവണ നോട്ടീസ് നല്‍കിയത്. വാടകയിളവുതേടി പതിനൊന്ന് കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കരാര്‍ പ്രകാരമാണ് പ്രവര്‍ത്തനമെന്നും വാടകയില്‍ ഇളവ് നല്‍കാനാവില്ലെന്നുമാണ് സ്മാര്‍ട് സിറ്റിയുടെ നിലപാട്.