drama-wb

ഉത്സവകാല വേദികള്‍ക്കായി കരുതിവെച്ച നാടകം ഹ്രസ്വചിത്രമാക്കി കോഴിക്കോട്ടെ നാടക കലാകാരന്മാര്‍. കോഴിക്കോട്ടെ നാടക കലാകാരന്മാരുടെ കോവിഡ്ക്കാല അതിജീവനം കൂടിയാണ് ഈ ഹ്രസ്വചിത്രം 

നമ്മളെന്നര്‍ഥം വരുന്ന കോഴിക്കോടന്‍ പ്രയോഗമായ ഉമ്മള്‍ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്,പേരില്‍ മാത്രമല്ല അവതരണത്തിലും നാടകത്തിന്റെ മട്ടുംഭാവവും തന്നെ. പതിറ്റാണ്ടുകളായി നാടക രംഗത്ത് സജീവമായി കരീംദാസും വിനോദ് നിസരിയും ലോക്ഡൗണിന് മുമ്പ് തന്നെ കരുതിവെച്ചതാണീ നാടകം,റിഹേഴ്സലിന് തയ്യാറെടുത്തിരിക്കെ ലോക്ഡൗണായി,നന്ദന്‍ മുള്ളമ്പത്ത് രചന നിര്‍വ്വഹിച്ച നാടകം കരീംദാസ് ഹ്രസ്വചിത്രത്തിനായി തിരക്കഥയാക്കി,വിനോദ് നിസരി സംവിധാനം നിര്‍വ്വഹിച്ചു,ഇരുവരും ചേര്‍ന്ന് അഭിനയിച്ചു,മാനവികതയാണ് ഇതിവൃത്തം 

അരങ്ങും അഭ്രപാളിയും തമ്മിലുള്ള അകലം വലുതാണെങ്കിലും നാടകം ഹ്രസ്വചിത്രമാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇവരുടെ പക്ഷം,അരങ്ങും ആള്‍ക്കൂട്ടവും ഉണരും വരെ ഉള്ളിലെ കലയെ സജീവമാക്കി നിര്‍ത്തുകയാണ് ഈ കലാകാരന്മാര്‍

അരങ്ങിലെ ആവേശം അഭ്രപാളിയില്‍ ഇല്ലെങ്കിലും കലാകാരന്റെ അതിജീവനത്തിന് മാറ്റം അനിവാര്യമായ മാറ്റമാണിതെന്ന് ഇരുവരും പറയുംരണ്ടാള്‍ നാടകത്തിന് റിഹേഴ്സല്‍ തുടങ്ങിയപ്പോഴാണ് ലോക്ഡൗണായത്.