trees

TAGS

സംസ്ഥാന പാതയില്‍ കുറ്റ്യാടിയ്ക്കും തൊട്ടില്‍പ്പാലത്തിനുമിടയിലുള്ള ഭാഗത്ത്  ഭീഷണിയായി കുറ്റന്‍ മരങ്ങള്‍ റോഡിലേയ്ക്ക് ചാഞ്ഞനിലയില്‍. അപകടമുണ്ടാകുന്നതിന് കാത്തുനില്‍ക്കാതെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.  

കുറ്റ്യാടി ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള ഓത്തിയോട്ട് പാലമാണിത്. ഇവിടെയുള്ള കൂറ്റന്‍ മരം റോഡിലേയ്ക്ക് ചാഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. നിരവധി തവണ വാഹനങ്ങള്‍ ഇടിച്ച ഈ മരം ഏതുനിമിഷവും നിലംപൊത്താം. ഇതുപോലെ പലയിടത്തായി പത്തോളം മരങ്ങളുണ്ട് ഇതേനിലയില്‍. പലതവണ വിഷയം പൊതുമരാമത്ത് വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 

കുറ്റ്യാടിയില്‍ നിന്ന് വയനാട്ടിലേയ്ക്ക് പോകുന്ന തിരക്കേറിയ റോഡിലെ അപകടഭീഷണി അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ലല്ലോ എന്നാണ് നാട്ടുകാര്‍ക്കിടയിലെ അടക്കം പറച്ചില്‍.