കൊല്ലം െതന്‍മല പാലരുവി വെള്ളച്ചാട്ടം തുറന്നു. കോവിഡിന്റെ പശ്ചാതലത്തില്‍ സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിലിറങ്ങാന്‍ അനുമതിയില്ല. ഭക്ഷണശാല അടക്കമുള്ള സൗകര്യങ്ങള്‍ പുതിയതായി ഒരുക്കിയിട്ടുണ്ട്.
നിറഞ്ഞൊഴുകുകയണ് പാലരുവി. കാട്ടുതീ സാധ്യത കണിക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളച്ചാട്ടം അടച്ചത്. ജൂണില്‍ നീരൊഴുക്ക് ശക്തമായെങ്കിലും കോവിഡിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല.
സ്വകാര്യ വാഹനങ്ങൾക്ക് പാലരുവി ജലപാതത്തിലേക്ക് പ്രവേശനമില്ല. ദേശീയപാതയ്ക്ക് സമീപത്തെ കൗണ്ടറിൽ നിന്നും പാസെടുത്ത് പാലരുവി ഇക്കോ ടൂറിസത്തിന്റെ വാഹനത്തിൽ വെള്ളച്ചാട്ടത്തിലേക്ക് പോകാം.