TAGS

വെള്ളച്ചാട്ടങ്ങളിലേയും കയങ്ങളിലെയും വില്ലന്‍ വെള്ളം മാത്രമല്ലെന്ന് തെളിയിക്കുന്നിടമാണ് കോഴിക്കോട് നാദാപുരത്തിനടുത്തെ തിരകക്കയം വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍ തലയിടിച്ച് വീണാണ് ഇവിടെ മിക്കവരും മരിച്ചിട്ടുള്ളത്. കൈ കാലുകള്‍ ഒടിഞ്ഞ് അപകടത്തില്‍പ്പെട്ടവര്‍ ഇതിനിരട്ടിയാണ്. 

 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒന്നു മാത്രമാണിത്. ആവേശമുണര്‍ത്തുന്ന ബിജിഎമ്മിനൊപ്പം പാറക്കെട്ടുകളുടെ മുകളില്‍നിന്ന് എടുത്തുച്ചാടുന്ന വീഡിയോകള്‍ കണ്ട് ഇവിടെയെത്തി അനുകരിക്കുന്നവരെ കാത്തിരിക്കുന്നത് അപകടമാണ്. പലപ്പോഴും മരണവും. മറ്റ് അണ്‍ഓഫിഷ്യല്‍ സാഹസിക ടൂറിസ്റ്റ് സപോട്ടുകളെപോലെ തന്നെ ഇവിടെയും സുരക്ഷാസംവിധാനങ്ങളോ, നിയന്ത്രണങ്ങളോ ഇല്ല. ദൂരെ സ്ഥലങ്ങളില്‍നിന്നെത്തി പാറയുടെ മുകളില്‍ കയറി എടുത്തുച്ചാടുന്നവരാണ് അപകടത്തില്‍പ്പെടാറുള്ളതെന്നും ആഴം കുറവായതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് പ്രശ്നമല്ലെന്നാണ് പതിവായി തിരകക്കയം സന്ദര്‍ശിക്കുന്നവരുടെ വാദം.

 

എന്നാല്‍ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളുമില്ലെങ്കില്‍ നീന്താനെത്തുവര്‍ പാറയുടെ മുകളില്‍ കയറി ചാടുമെന്നതില്‍ സംശയമില്ല. ചെറുപ്പക്കാരാണ് കൂടുതലായി ഇവിടെ എത്തുന്നത് എന്നതിനാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്ന് നാട്ടുകാരും ഉറപ്പിച്ച് പറയുന്നു.