kunjalikutty

നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ വീണ്ടെടുക്കുന്നതിന്റ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സിറോ മലങ്കര സഭാധ്യക്ഷന്‍ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുമായി ചര്‍ച്ച നടത്തി. മുസ്ലീംലീഗാണ് യു.ഡി.എഫില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന്റ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സന്ദര്‍ശനം. അതേസമയം നേതൃനിരയിലേക്ക് വരണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.

മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മുന്നണിയില്‍ മുസ്ലീലീഗിന്റ ആധിപത്യമാണെന്ന തോന്നലാണ് ക്രിസ്ത്യന്‍ സമുദായങ്ങളെ  അകറ്റിയതെന്ന ആക്ഷേപവുമുണ്ട് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ലീഗിനെതിരെ മുഖ്യമന്ത്രി  ഈ ആക്ഷേപം പരസ്യമായി ഉന്നയി‌ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അനുരഞ്ജന നീക്കവുമായി പി കെ കുഞ്ഞാലിക്കുട്ടി എം.പി പട്ടം ബിഷപ്പ് ഹൗസിലെത്തി ക്ലിമ്മീസ് കാതോലിക്കബാവയെ കണ്ടത്. 

കൂടുതല്‍ മതമേലധ്യക്ഷന്‍മാരെ നേരിട്ട് കണ്ട്  തെറ്റിദ്ധാരണ തിരുത്താനാണ് യു.ഡി.എഫിന്റ ലക്ഷ്യം. സമുദായ സംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കെ മുരളീധരന്‍‌ അധ്യക്ഷനായ കമ്മിറ്റിയെ കെ പി സി സി നിയോഗിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  നേതൃനിരയില്‍ സജീവമാകണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ  അതേസമയം തോല്‍വി പഠിക്കാനെത്തിയ െഎ.എ.സി.സി പ്രതിനിധി സംഘം ഈയാഴ്ച ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും